ഒഴിവാക്കിയത് ആ ‘10 മാനദണ്ഡങ്ങൾ’, ഗുണകരമാകുക 26,000 ഓളം ആശമാർക്ക്; നിരാഹാരസമരത്തിന് തൊട്ടുമുൻപ് ‘മിന്നൽ’ നീക്കം

തിരുവനന്തപുരം∙ ഒരു മാസത്തിലേറെയായി നടക്കുന്ന രാപ്പകല്‍ സമരത്തിനൊടുവില്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിനു പിന്നാലെ ആശമാര്‍ നിരാഹാരസമരത്തിലേക്കു കടക്കുമ്പോഴാണ് ഓണറേറിയം അനുവദിക്കുന്നതിനു നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും നിശ്ചിത ഇന്‍സെന്റീവ് അനുവദിക്കുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയും സര്‍ക്കാര്‍ 12ന് ഉത്തരവ് പുറത്തിറക്കിയത്. സങ്കീര്‍ണമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ തുച്ഛമായ ഓണറേറിയമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.പ്രതിമാസം 7,000 രൂപ ഓണറേറിയം ലഭിക്കാന്‍ നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളില്‍ 5 എണ്ണം പാലിച്ചാല്‍ മതിയെന്ന് 2023ല്‍ ഉത്തരവുണ്ടായിരുന്നു. ഇതു ഭേദഗതി ചെയ്തുകൊണ്ടാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. ആശമാരുടെ ഇന്‍സെന്റീവും ഓണറേറിയവും സംബന്ധിച്ച മാനദണ്ഡങ്ങളെ കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെയും നാഷനല്‍ ഹെല്‍ത്ത് മിഷനിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
Source link