ഓപ്പറേഷന് റിഡില്‍ മുതല്‍ ഓപ്പറേഷന് സിന്ദൂര്‍ വരെ; പാകിസ്താനെ വിറപ്പിച്ച ഇന്ത്യന്‍ സൈനിക നടപടികള്‍

ഓപ്പറേഷന് സിന്ദൂര്‍. പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഒമ്പത് സ്ഥലങ്ങളില്‍ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിക്ക് ഇന്ത്യ നല്കിയ പേര്. പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് ഏറ്റവും അനുയോജ്യമായ പേര്. പഹല്‍ഗാമിലെ താഴ്വരയില് ഭര്ത്താക്കന്മാരെ നഷ്ടപ്പെട്ടവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന പേര്. ഓപ്പറേഷന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരഞ്ഞെടുത്തതാണെന്നും പഹല്‍ഗാം ആക്രമണത്തില്‍ ഭര്ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി ഇതിനെ കാണാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.സൈനിക നടപടിക്ക് ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ടതിലൂടെ ഇന്ത്യ ഒരു ശ്രദ്ധേയമായ മാറ്റം വരുത്തിയിരിക്കുന്നു, സൈനിക ശക്തിയുടെ പ്രകടനത്തില്‍നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിലേക്ക്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്.
Source link