ഓപ്പറേഷന്‍ സിന്ദൂറിനിടെ കുടുംബം പാക് അധീന കശ്മീരിലുണ്ടായിരുന്നു- വെളിപ്പെടുത്തലുമായി മോയിന്‍ അലി

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ സമയത്ത് തന്റെ മാതാപിതാക്കള്‍ പാക് അധീന കശ്മീരില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലി. പാകിസ്താനിലെ മിര്‍പുരില്‍ വേരുകളുള്ള കുടുംബത്തിലാണ് മോയിന്റെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പാകിസ്താനില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ സമയത്ത് പ്രദേശത്തുനിന്ന് പുറപ്പെട്ട ഏക വിമാനത്തില്‍ കയറിപ്പറ്റാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചുവെന്നും മോയില്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന മോയിന്‍ അലി സിന്ദൂര്‍ ഓപ്പറേഷന്റെ സമയത്ത് ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഇന്ത്യയിലായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ താത്കാലികമായി നിര്‍ത്തിയതോടെ മോയിന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒമ്പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം ടൂര്‍ണമെന്റ് പുനരാരംഭിച്ചപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരുന്നില്ല.
Source link