KERALA

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരില്‍ ഒട്ടേറെ വനിതാ പൈലറ്റുമാര്‍; കൊല്ലപ്പെട്ടത് 170 ഭീകരര്‍


ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 170 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. 200 ലേറെ പേരാണ് പാകിസ്താനില്‍ കൊല്ലപ്പെട്ടത്. അതില്‍ 40 ലേറെ പേര്‍ പാക്‌സൈന്യത്തിന്റെ ഭാഗമാണ്. ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് മെയ് 9 മുതല്‍ 10 വരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താനിലെ വ്യോമത്താവളങ്ങള്‍ക്ക് വ്യാപകനാശമുണ്ടായി. ഇന്ത്യ വ്യോമാക്രമണം നടത്തിയില്ലെന്നായിരുന്നു പാകിസ്താന്‍ ആദ്യം വാദിച്ചത്. എന്നാല്‍ തകര്‍ന്ന വ്യോമതാവളങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പാകിസ്താന്‍ നിലപാട് മാറ്റിയത്. സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും ഇതിന് തെളിവായിരുന്നു.


Source link

Related Articles

Back to top button