INDIA

ഓപ്പറേഷൻ സിന്ദൂർ: ചോരക്കളമായി പാക്കിസ്ഥാൻ ഓഹരി വിപണി; 6,500 പോയിന്റിലേറെ തകർന്നടിഞ്ഞ് കറാച്ചി സൂചിക – Operation Sindoor


ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന്റെ പ്രകമ്പനം താങ്ങാനാകാതെ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ ഓഹരി വിപണി (Pakistan Stock Exchange/PSX). പാക്കിസ്ഥാന്റെ മുഖ്യ ഓഹരി സൂചികയായ കറാച്ചി സൂചിക (KSE-100 index) 6,560 പോയിന്റ് (-6%) തകർന്നടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. ഒട്ടുമിക്ക കമ്പനികളുടെയും ഓഹരികളിൽ ആശങ്കമൂലമുള്ള വിറ്റൊഴിയൽ സമ്മർദം (panic selling) അലയടിക്കുകയാണ്. സമീപകാല ചരിത്രത്തിൽ കറാച്ചി സൂചിക നേരിടുന്ന ഏറ്റവും വമ്പൻ വീഴ്ചയാണിത്.പാക്ക്ജെൻ പവർ (PKGP), യുഡബ്ല്യുടിഎച്ച് (YouWth), പാക്കിസ്ഥാൻ സർവീസസ് (PSEL), അഗ്രിടെക് (AGL), എയർലിങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ 6.6 മുതൽ 9.21 ശതമാനം വരെ ഇടിഞ്ഞു. ലക്കി സിമന്റ്, എൻഗ്രോ കോർപറേഷൻ, യുണൈറ്റഡ് ബാങ്ക്, സിസ്റ്റംസ് ലിമിറ്റഡ്, ഹബ് പവർ കമ്പനി എന്നിവയുടെ ഓഹരികളുടെ തകർച്ചയും തിരിച്ചടിയായി. വാണിജ്യ ബാങ്കുകൾ, സിമന്റ്, ഓയിൽ ആൻഡ് ഗ്യാസ്, ടെക്നോളജി, നിക്ഷേപ കമ്പനികൾ എന്നീ ഓഹരി വിഭാഗങ്ങളും വൻ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button