കൈയടിച്ചത് കമല്ഹാസന് എന്റെ ചിറ്റപ്പനാണെന്ന് പറഞ്ഞപ്പോള്‍, വിവാദപരാമര്ശത്തിനല്ല- ശിവരാജ്കുമാര്

കന്നഡ തമിഴില്‍നിന്നുണ്ടായതാണെന്ന കമല്‍ഹാസന്റെ വിവാദപരാമര്‍ശത്തിന് കൈയടിച്ചുവെന്ന പ്രചാരണം തള്ളി നടന് ശിവരാജ്കുമാര്. കമല്‍ഹാസന്റെ മറ്റൊരു പരാമര്‍ശത്തിനാണ് താന്‍ കൈയടിച്ചതെന്ന് ശിവരാജ്കുമാര് വ്യക്തമാക്കി. കമല്ഹാസന് മാപ്പുപറയണമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മുതിര്‍ന്ന നടനാണെന്നും കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ശിവരാജ്കുമാര് വ്യക്തമാക്കി.’നമുക്ക് എല്ലാഭാഷകളും പ്രധാനപ്പെട്ടതാണ്. എന്നാല്‍, മാതൃഭാഷയുടെ കാര്യംവരുമ്പോള്‍ കന്നഡയ്ക്കാണ് പ്രഥമപരിഗണന. അതില്‍ യാതൊരുസംശയവുമില്ല. കന്നഡയ്ക്കുവേണ്ടി എന്റെ ജീവന്‍പോലും നല്‍കുമെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം മാപ്പുപറയണമെന്ന് എനിക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. അദ്ദേഹം മുതിര്‍ന്ന നടനാണ്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍’, എന്നായിരുന്നു ശിവരാജ്കുമാറിന്റെ വാക്കുകള്‍.
Source link