WORLD

ദമ്പതിമാരെന്ന വ്യാജേന വാടകവീട്ടിൽ താമസം, എംഡിഎംഎ വിൽപന; കണ്ണൂരിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ


ഉളിക്കൽ (കണ്ണൂർ) ∙ നുച്യാട്ട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവതി ഉൾപ്പെടെ 3 പേരെ പൊലീസ് പിടികൂടി. നുച്യാട് സ്വദേശി മുബഷീർ (35), കർണാടക കുടക് അരീക്കാട് സ്വദേശി ഹക്കിം(31), ഹുബ്ബള്ളി ധാർവാഡ് ജനതാ കോളനിയിലെ കോമള(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഹക്കീമും കോമളയും ദമ്പതിമാരെന്ന വ്യാജേന രണ്ടുമാസം മുൻപാണ് നുച്യാട്ട് താമസമാക്കിയത്. കൂട്ടാളി മുബഷീർ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button