KERALA

ഓസ്‌ട്രേലിയയിലേക്ക് പോയ പഞ്ചാബ് സ്വദേശികളായ 3 പേരെ ഇറാനിൽ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം


ന്യൂഡല്‍ഹി: പഞ്ചാബ് സ്വദേശികളായ മൂന്നുപേരെ ഇറാനില്‍ കാണാതായി. പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗര്‍ സ്വദേശി ജസ്പാല്‍ സിങ്, ഹോഷിയാര്‍പുര്‍ സ്വദേശി അമൃത്പാല്‍ സിങ് എന്നിവരെയാണ് മേയ് ഒന്നാം തീയതി ടെഹ്‌റാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായത്. ഇവരെ ടെഹ്‌റാനില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം. പഞ്ചാബിലെ ഏജന്റ് മുഖേന ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. ദുബായ്-ഇറാന്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു പഞ്ചാബിലെ ഹോഷിയാര്‍പുരിലെ ഏജന്റ് നല്‍കിയ വാഗ്ദാനം. തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ച മൂവരും മേയ് ഒന്നാംതീയതി ഇറാനിലെ ടെഹ്‌റാനില്‍ വിമാനമിറങ്ങി. ടെഹ്‌റാനില്‍ താമസസൗകര്യം നല്‍കുമെന്നും ഏജന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ടെഹ്‌റാനിലെത്തിയതിന് പിന്നാലെയാണ് മൂവരെക്കുറിച്ചും വിവരം ലഭിക്കാതിരുന്നതെന്നും പിന്നീടാണ് തട്ടിക്കൊണ്ടുപോയവരുടെ സന്ദേശം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.


Source link

Related Articles

Back to top button