INDIA

ഇറാൻ ആണവ കേന്ദ്രങ്ങളിലെ ആക്രമണം വിജയമെന്ന് ട്രംപിന്റെ ‘ചാരന്മാർ’, എണ്ണയും സ്വർണവും മേലോട്ട്, ഓഹരിക്ക് ചാഞ്ചാട്ടം


ഇറാനും ഇസ്രയേലും തമ്മിലെ വെടിനിർത്തലിന് ട്രംപ് അന്ത്യശാസനം നൽകിയതിന്റെ പശ്ചാത്തലത്തിലും സമ്മിശ്ര പ്രകടനവുമായി ഓഹരി വിപണികൾ. ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇരു രാജ്യങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരെ യുഎസ് നടത്തിയ ആക്രമണം പൂർണ വിജയമായില്ലെന്ന റിപ്പോർ‌ട്ട് ഇതിനിടെ പുറത്തുവന്നത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി. റിപ്പോർട്ട് അവാസ്തവമെന്ന് ആരോപിച്ച് ട്രംപ് തള്ളി. ആക്രമണം വിജയമായിരുന്നുവെന്ന് ട്രംപ് ഭരണകൂടത്തിന് കീഴിലെ സിഐഎ ഇന്റലിജൻസ് വിഭാഗം പ്രസ്താവനയുമിറക്കി.ഇറാനുമായി വീണ്ടും ചർച്ചകൾക്ക് ഒരുങ്ങുകയാണ് യുഎസ്. അടുത്തയാഴ്ച ചർച്ച നടന്നേക്കും. അതേസമയം, ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം വീണ്ടും തലപൊക്കുന്നതും ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും ഓഹരി, കറൻസി, കടപ്പത്ര വിപണികൾക്കും ആശങ്കയാകുന്നു. ട്രംപ് നേരത്തേ പ്രഖ്യാപിച്ച പകരച്ചുങ്കം ചർച്ചകൾ ഉന്നമിട്ട് 3 മാസത്തേക്ക്  അദ്ദേഹം മരവിപ്പിച്ചിരുന്നു. ചർച്ചകൾക്കായി കൂടുതൽ സാവകാശം വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതിനിടെ, താരിഫ് പോരിൽ ട്രംപിന്റെ അടുത്ത ഇരയായി സ്പെയിൻ. നാറ്റോ അംഗ രാജ്യങ്ങൾ പ്രതിരോധ ബജറ്റ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്തണമെന്ന പൊതു നിർദേശം സ്പെയിൻ പാലിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്പെയിൻ 2% മാത്രമാണ് നീക്കിവയ്ക്കുന്നത്. നിർദേശം പാലിച്ചില്ലെങ്കിൽ സ്പെയിൻ കടുത്ത തീരുവ ആഘാതം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.വീഴുന്നു ഡോളറും ബോണ്ടും 


Source link

Related Articles

Back to top button