INDIA

ഓഹരികളെ വീഴ്ത്തി ട്രംപിന്റെ ‘ഭ്രാന്തൻ’ നയം; തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ, ഇന്ത്യയ്ക്ക് ‘ആഭ്യന്തര തലവേദന’


രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാക്കി ട്രംപിന്റെ താരിഫ് നയം. ഓഗസ്റ്റ് ഒന്നുമുതൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനുംമേൽ 30% ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. നിലവിൽ യുഎസിലേക്ക് ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയനാണ്. യുഎസിന്റെ മൊത്തം ഇറക്കുമതിയിൽ മൂന്നിലൊന്നും എത്തുന്നത് മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ ഇവയെ പ്രകോപിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം രാജ്യാന്തര വ്യാപാരമേഖലയെ തന്നെ കലുഷിതമാക്കാം. ഓഗസ്റ്റ് ഒന്നുവരെ കാത്തിരിക്കുമെന്നും അതിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്താനാണ് ശ്രമമെന്നും യൂറോപ്യൻ യൂണിയനു കീഴിലെ യൂറോപ്യൻ കമ്മിഷന്റെ പ്രസിഡന്റ് ഉർസുല ഫോൺ ‍ഡെർ ലെയെൻ പറഞ്ഞു. ട്രംപ് വഴങ്ങുന്നില്ലെങ്കിൽ തിരിച്ചടിക്കുമെന്നും ഉർസുല വ്യക്തമാക്കി.ട്രംപ് വീണ്ടും താരിഫ് യുദ്ധം കടുപ്പിച്ചതോടെ യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിലായി. യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് സൂചിക 0.4% ഇടിഞ്ഞു. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.5 ശതമാനവും ഡൗ ജോൺസ് 0.4 ശതമാനവും താഴ്ന്നു. അതേസമയം, ഇന്ത്യൻ ഓഹരി വിപണികളെ കൂടുതൽ ‘ടെൻഷനടിപ്പിക്കുന്നത്’ ആഭ്യന്തര വിപണിയിലെ ചലനങ്ങളാണ്. കഴിഞ്ഞമാസത്തെ റീട്ടെയ്ൽ, മൊത്തവില പണപ്പെരുപ്പക്കണക്കുകൾ ഇന്നു പുറത്തുവരും. കയറ്റുമതിക്കണക്കും കഴിഞ്ഞമാസത്തെ വാഹന വിൽപനക്കണക്കും നാളെയും അറിയാം. കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരി വിപണിക്കത് വൻ ആഘാതമാകും.


Source link

Related Articles

Back to top button