INDIA

ഓഹരിക്ക് കാളക്കുതിപ്പ്, സെൻസെക്സ് 1600 പോയിന്റ് കയറി, നേട്ടം 9 ലക്ഷം കോടി, കേരളക്കമ്പനികൾക്കും തിളക്കം


മൂന്നു ദിവസത്തെ അവധിയുടെ ആലസ്യമില്ലാതെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു കാഴ്ചവയ്ക്കുന്നത് മികച്ച മുന്നേറ്റം. സെൻസെക്സ് ഒരുഘട്ടത്തിൽ 1,600 പോയിന്റിലധികമാണ് മുന്നേറിയത്. കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് പോയിന്റായ 75,157ൽ നിന്ന് ഇന്ന് 76,852 വരെ എത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ സൂചികയുള്ളത് 2.10% (+1,571 പോയിന്റ്) ഉയർന്ന് 76,730ൽ. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ (നിക്ഷേപക സമ്പത്ത്) 8.55 ലക്ഷം കോടി രൂപയുടെ വർധനയും ഇന്ന് ഇതിനകമുണ്ടായി.ഇൻഡസ്ഇൻഡ് ബാങ്ക് (+6.35%), ടാറ്റാ മോട്ടോഴ്സ് (+4.60%), എൽ ആൻഡ് ടി (4.43%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+4.06%), അദാനി പോർട്സ് (+3.87%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ‌. അദാനി പോർട്സിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 17ന് ചേരുന്നുണ്ട്. പ്രിഫറൻഷ്യൽ ഇഷ്യൂ സംബന്ധിച്ച പ്രഖ്യാപനമാണ് ഏവരും പ്രതീക്ഷിക്കുന്നത്.പിടിവാശി അയയുന്നു; മലക്കംമറിഞ്ഞ് ട്രംപ്മിന്നിത്തിളങ്ങി കേരളക്കമ്പനികളും


Source link

Related Articles

Back to top button