ഓഹരികൾക്ക് ‘കിടിലൻ’ വ്യാഴം; 80,000ൽ തൊട്ട് സെൻസെക്സ്, കരുത്തായി വാഹന, ഐടി ഓഹരികളും ബജാജ് ഇരട്ടകളും

ഇന്ത്യൻ ഓഹരി വിപണികളിൽ ഇനിയും ചോരാതെ പുതുവർഷാഘോഷം. കഴിഞ്ഞ ഒന്നരമാസത്തിനിടെയുള്ള ഏറ്റവും മികച്ച ഏകദിന നേട്ടം സെൻസെക്സും നിഫ്റ്റിയും കുറിച്ചിട്ടപ്പോൾ, നിഫ്റ്റി മറികടന്നതാകട്ടെ നിർണായകമായ മൂന്ന് നാഴികക്കല്ലുകളും. സെൻസെക്സ് ഒരുവേള 80,000 പോയിന്റും തൊട്ടിറങ്ങി. 445.75 പോയിന്റ് (+1.88%) ഉയർന്ന് 24,188.65ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 400ലേറെ പോയിന്റ് ഒറ്റദിവസം കുതിച്ചു എന്നുമാത്രമല്ല നിഫ്റ്റിക്ക് ഇന്ന് 23,800 പോയിന്റ്, 24,000 പോയിന്റ്, 24,100 പോയിന്റ് എന്നീ ‘സൈക്കോളജിക്കൽ’ നാഴികക്കല്ലുകൾ ഭേദിക്കാനും കഴിഞ്ഞു.സെൻസെക്സും നിഫ്റ്റിയും ഇന്ന് തുടക്കംമുതൽ വച്ചടികയറുന്നതായിരുന്നു കാഴ്ച. നിഫ്റ്റി 23,751ൽ നിന്ന് 24,226.70 വരെ കയറി. 1,436.30 പോയിന്റ് (+1.83%) ഉയർന്ന് 79,943.30ലാണ് സെൻസെക്സുള്ളത്. തുടക്കത്തിൽ ഒരുവേള 78,542 വരെയായിരുന്ന സെൻസെക്സ് പിന്നീട് 80,032 വരെ ഉയരുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് നേട്ടം 6.11 ലക്ഷം കോടി രൂപ കുതിപ്പിലേറി ഐടിയും വാഹനവും
Source link