‘കോൺഗ്രസ് യഥാർഥ ഇടത്, സിപിഎം തീവ്രവലതുപക്ഷലൈൻ;മോദി സർക്കാറിന് അവർ നല്ല സർട്ടിഫിക്കറ്റ് കൊടുത്തു’

കോൺഗ്രസാണ് യഥാർഥ ഇടതെന്നും സിപിഎം തീവ്രവലതുപക്ഷ ലൈനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നെഹ്റുവിന്റെ കാലം മുതൽ കോൺഗ്രസാണ് ഇടത്. കോർപ്പറേറ്റുകളുടെ പോക്കറ്റിലായിരുന്ന ബാങ്കുകളെ ദേശസാത്കരിച്ചത് ഇന്ദിരാഗാന്ധിയല്ലേ. നരേന്ദ്ര മോദി സർക്കാർ ഫാസിസ്റ്റ് സർക്കാറാണ് എന്ന നിലപാടായിരുന്നു സീതാറാം യെച്ചൂരിയുടേത്. പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ എടുത്ത നിലപാടാണത്. അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോൾ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് നിലപാട് മാറ്റുന്നത്? ഇന്ത്യയിൽ നടക്കുന്നത് ഫാസിസ്റ്റ് ഭരണമാണെന്ന് ബിജെപിയെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റ സ്വരത്തിലാണ് പറയുന്നത്. എന്നാൽ സിപിഎം മാത്രം പറയുന്നു- “ഫാസിസ്റ്റുമല്ല നവഫാസിസ്റ്റുമല്ല, ആകാൻ സാധ്യതയുണ്ട്” എന്ന്. മോദി സർക്കാറിന് നല്ല സർട്ടിഫിക്കറ്റാണ് സിപിഎം കൊടുത്തിരിക്കുന്നത്. കേരളത്തിലെ പിണറായി വിജയൻ അടക്കമുള്ള പോളിറ്റ് ബ്യൂറോ മെമ്പർമാരുടെ ഭീഷണിപ്പെടുത്തലിനെ തുടർന്നാണ് അതിന് വഴങ്ങിയിരിക്കുന്നത്. പ്രകാശ് കാരാട്ട് അവരുടെ കൂടെയാണ്. ബിജെപി പോലും സിപിഎമ്മിന്റെ മുന്നിൽ നാണംകെട്ട് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Source link