INDIA

ഓഹരി ഉടമകൾക്ക് 26% ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാൻസ്; ഓഹരികളിൽ നഷ്ടം


കൊച്ചി ∙ സ്വർണ പണയ മേഖലയിലെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്, ഓഹരി ഉടമകൾക്ക് 26% ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ലാഭവിഹിതം നൽകും.ഓഹരികൾ ലിസ്റ്റ് ചെയ്ത 2011 മുതൽ എല്ലാ വർഷവും ലാഭവിഹിതം നൽകുന്ന കമ്പനി 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപയാണ് ഇതുവരെ ലാഭവിഹിതമായി നൽകിയിട്ടുള്ളത്. സാമ്പത്തികമായ മികച്ച പ്രകടനവും ഓഹരി ഉടമകൾക്കു തുടർച്ചയായ വരുമാനവും ഉറപ്പാക്കാൻ എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്നു മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button