ഓഹരി, കടപ്പത്ര മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപ പെരുമഴ; ഓഹരിക്കുതിപ്പ് 81%, ലക്ഷംകോടി കടന്ന് കടപ്പത്രം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പ്രതിസന്ധി രാജ്യാന്തര സമ്പദ്മേഖലയിൽ ആഞ്ഞടിച്ചിട്ടും കുലുങ്ങാതെ ഇന്ത്യയുടെ മ്യൂച്വൽഫണ്ട് വിപണി. മ്യൂച്വൽഫണ്ടിലെ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള (ഇക്വിറ്റി മ്യൂച്വൽഫണ്ട്സ്) ജൂലൈയിൽ കുതിച്ചുകയറിയത് 81%. ജൂണിലെ 23,587 കോടി രൂപയിൽ നിന്ന് 42,702 കോടി രൂപയായാണ് കഴിഞ്ഞമാസത്തെ മുന്നേറ്റമെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. 2024 ജൂലൈയിൽ എത്തിയ നിക്ഷേപം 37,113 കോടി രൂപയായിരുന്നു.വിവിധ ഇക്വിറ്റി ഫണ്ടുകളിലേക്ക് കഴിഞ്ഞമാസം ഒഴുകിയ നിക്ഷേപം ഇങ്ങനെ: (തുക കോടി രൂപയിൽ)ഇക്വിറ്റി മ്യൂച്വൽഫണ്ടിലെ ആകെ നിക്ഷേപ ആസ്തി അഥവാ അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) ജൂലൈയിൽ 33.28 ലക്ഷം കോടി രൂപയിലെത്തി. ജൂണിൽ 31.37 ലക്ഷം കോടി രൂപയായിരുന്നു. 2024 ജൂലൈയിൽ 28.34 ലക്ഷം കോടി രൂപയുമായിരുന്നു. ഹൈബ്രിഡ് ഫണ്ടിൽ വീഴ്ചഓഹരി, കടപ്പത്ര അധിഷ്ഠിത ഫണ്ടുകൾ വ്യക്തിഗതമായി മികച്ച നേട്ടം കൊയ്തപ്പോൾ ഇവ രണ്ടിലും ഒരുപോലെ നിക്ഷേപിക്കാവുന്ന ഹൈബ്രിഡ് മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപം കുറഞ്ഞു. ജൂണിലെ 23,222 കോടി രൂപയിൽ നിന് 20,879 കോടി രൂപയായാണ് കുറഞ്ഞത്. ഹൈബ്രിഡ് ഫണ്ടിലെ എല്ലാ വിഭാഗങ്ങളിലും ജൂലൈയിൽ നിക്ഷേപമെത്തി. 7,295 കോടി രൂപയുമായി ആർബിട്രേജ് ഫണ്ടാണ് ഏറ്റവും മുന്നിൽ.
Source link