INDIA

ഓഹരി വിപണിക്ക് നിർണായകം ജൂൺപാദ ഫലങ്ങൾ; ബ്രിക്സിനുമേൽ ട്രംപ് അധിക തീരുവ ചുമത്തിയാലും ഇന്ത്യയ്ക്ക് തിരിച്ചടിയാവില്ല


അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ മൂടി നിൽക്കുന്ന ഓഹരി വിപണി പോയ വാരവും ഇറക്കത്തിന്റെ പാതയിലായിരുന്നു. സെൻസെക്സ് 0.9 ശതമാനവും നിഫ്റ്റി 0.71 ശതമാനവും ശരാശരി ഇടിവിലാണ് വാരം അവസാനിച്ചത്. കഴിഞ്ഞ 3 ആഴ്ചകളിലായി 2 സൂചികകൾക്കും 3% വീതം നഷ്‍ടം നേരിട്ടു.ആഴ്ചയിലെ അവസാനത്തെ വ്യാപാര ദിവസമായ വെള്ളിയാഴ്ച മാത്രം സെൻസെക്സ് 0.61 ശതമാനവും (502 പോയിന്റ് ), നിഫ്റ്റി 0.57 ശതമാനവും (143 പോയിന്റ്) താഴേക്കു പോയി. സെൻസെക്സ് 81,757ലും നിഫ്റ്റി 24, 968 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്ത ഒന്നാംപാദ ഫലങ്ങളാണ് വിപണിയുടെ വീഴ്ചയ്ക്ക് എണ്ണ പകർന്ന പ്രധാന ഘടകങ്ങളിലൊന്ന്. ടിസിഎസിനു ശേഷം വന്ന പല ഐടി കമ്പനികളുടെ ഫലങ്ങളും വിപണിയെ തളർത്തി. ആക്സിസ് ബാങ്കിന്റ അറ്റാദായത്തിലെ 4% കുറവ് ഫിനാൻഷ്യൽ സെക്ടറിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചു.ഡോണൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന 10% അധിക തീരുവ ചുമത്തിയാലും ട്രംപിന്റെ തീരുവ നയം ഇന്ത്യയ്ക്ക് അവസരങ്ങളുടെ പുതിയ വാതിൽ തുറന്നിടും എന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗം പറയുന്നത്.


Source link

Related Articles

Back to top button