INDIA

ഓഹരി വിപണിയിലേക്ക് ‘പുതുമുഖങ്ങളുടെ’ നീണ്ട നിര; ഈയാഴ്ച 6 ഐപിഒ, ലിസ്റ്റിങ്ങിനൊരുങ്ങി 5 കമ്പനികൾ


ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമായെങ്കിലും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിപണി (priamary market) വീണ്ടും സജീവമാകുന്നു. ഈയാഴ്ച 6 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപനയുമായി (IPO) എത്തുന്നത്. കഴിഞ്ഞവാരം ഐപിഒ സംഘടിപ്പിച്ച 5 കമ്പനികൾ ഈയാഴ്ച പുതുതായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നുമുണ്ട് (Listing).നിർമാണ സാമഗ്രികളുടെ വിതരണക്കാരായ ആരിസ്ഇൻഫ്ര സൊല്യൂഷൻസ് (Arisinfra Solutions) 499.6 കോടി രൂപ ഉന്നമിട്ടാണ് ഐപിഒ സംഘടിപ്പിക്കുന്നത്. ജൂൺ 20ന് ആണ് ഐപിഒ ആരംഭിക്കുക. 3 ദിവസം നീളുന്ന ഐപിഒയിൽ പൂർണമായും പുതിയ ഓഹരികൾ (Fresh issue) മാത്രമാണുള്ളത്. ഓഫർ ഫോർ സെയിൽ (OFS) ഇല്ല. നിലവിലെ പ്രൊമോട്ടർമാർ കൈവശമുള്ള നിശ്ചിത ഓഹരികൾ വിൽക്കുന്ന മാർഗമാണ് ഒഎഫ്എസ്. ന്യൂഡൽഹി ആസ്ഥാനമായ എപ്പൽടൺ എൻജിനിയേഴ്സ് (Eppeltone Engineers) എന്ന ഇലക്ട്രോണിക് എനർജി മീറ്റർ കമ്പനിയുടെ ഐപിഒ ജൂൺ 17 മുതൽ 3 ദിവസത്തേക്കാണ്. ലക്ഷ്യം 43.96 കോടി രൂപ. പ്രൈസ് ബാൻഡ് 125-128 രൂപ. 48 കോടി രൂപയുടെ പുതിയ ഓഹരികളും 10.56 കോടി രൂപയുടെ ഒഎഫ്എസുമായി എത്തുന്ന ഇൻഫ്ലക്സ് ഹെൽത്ത്ടെക്കിന്റെ (Influx Healthtech) ഐപിഒ ജൂൺ 18ന് ആരംഭിക്കും. 91-96 രൂപയാണ് പ്രൈസ് ബാൻഡ്.


Source link

Related Articles

Back to top button