INDIA

ഓഹരി വിപണിയിൽ എത്തുംമുമ്പേ ബംപർ ഹിറ്റായി എൻഎസ്ഇ ഓഹരി; ലക്ഷം കടന്ന് നിക്ഷേപകർ, വമ്പന്മാരെ പിന്തള്ളി വിപണിമൂല്യം


ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (National Stock Exchange) അഥവാ എൻഎസ്ഇയുടെ (NSE) ഓഹരികൾ ഇനിയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ലിസ്റ്റ് ചെയ്ത പല കമ്പനികളേക്കാളും സൂപ്പർ ബംപർ ഹിറ്റായി മുന്നേറുകയാണ് എൻഎസ്ഇ ഓഹരി. എൻഎസ്ഇയുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) അനുമതി നൽകാനുള്ള നീക്കങ്ങൾ സെബി ഊർജിതമാക്കിയിട്ടുണ്ട്. നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഐപിഒയുമാണിത്. തീരുമാനം വൈകാതെ ഉണ്ടായേക്കും. കഴിഞ്ഞ സാമ്പത്തികവർഷം (2024-25) എൻഎസ്ഇ 17,141 കോടി രൂപയുടെ വരുമാനവും (Revenue) 12,188 കോടി രൂപയുടെ ലാഭവും (net profit) നേടിയിരുന്നു. വരുമാനം 16% ഉയർന്നപ്പോൾ ലാഭം കുതിച്ചത് 47%.ലിസ്റ്റ് ചെയ്ത കമ്പനികളെപ്പോലും (Listed Companies) അമ്പരിപ്പിക്കുംവിധമാണ് എൻഎസ്ഇ ഓഹരികൾക്ക് കിട്ടുന്ന സ്വീകരണം. 2021ൽ ഓഹരിവില 740 രൂപയായിരുന്നു. കഴിഞ്ഞദിവസം വില 2,300 രൂപ കടന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുംമുമ്പ് കമ്പനികളുടെ ഓഹരികൾ അനൗദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടാറുണ്ട്. മൂല്യത്തിൽ മുന്നേറ്റംകൈമാറ്റം ചെയ്യുന്ന ഓഹരികളുടെ എണ്ണം (Volume), മൂല്യം (Value) എന്നിവയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ് എൻഎസ്ഇ. ലോകത്ത് വിപണിമൂല്യത്തിൽ അഞ്ചാമതും. 2016 മുതൽ തന്നെ എൻഎസ്ഇ പ്രാരംഭ ഓഹരി വിൽപനയ്ക്കായി ശ്രമിക്കുന്നുണ്ട്. 


Source link

Related Articles

Back to top button