INDIA

ഓഹരി വിപണിയിൽ ഐപിഒകള്‍ക്ക് മിന്നും മുന്നേറ്റം! സാധാരണക്കാർ നേട്ടമെടുക്കാതെ മാറി നിൽക്കേണ്ട, ഇങ്ങനെ അപേക്ഷിക്കാം


ഇന്ത്യയിലെ ഓഹരി വിപണിയിലേയ്ക്ക് കടന്നുവരാൻ തിക്കും തിരക്കും കൂട്ടുന്ന കമ്പനികളുടെ എണ്ണമേറെയാണിപ്പോൾ. പരിചിതമായ കമ്പനികൾ ഓഹരിയിലേയ്ക്ക് കടന്നു വരുമ്പോൾ അവയുടെ ഐപിഒകളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ ആളുകൾക്ക് താല്‍പ്പര്യമേറുന്നുമുണ്ട്. പക്ഷെ എങ്ങനെ ഐപിഒയിൽ നിക്ഷേപിക്കും? അതിനെന്തൊക്കെ നടപടികളാണുള്ളത് ഇക്കാര്യങ്ങള്‍ അറിയില്ലാത്തതു കൊണ്ട് പ്രാഥമിക ഓഹരി വിപപണിയിൽ നിന്ന് മാറിനിൽക്കുന്നവരുമുണ്ട്.എങ്ങനെ അപേക്ഷിക്കും?ഒരു ഐപിഒയ്ക്ക് 2 ലക്ഷം രൂപയിൽ താഴെ നിക്ഷേപിക്കുന്നവരാണ് റിട്ടെയ്ൽ നിക്ഷേപകർ. പാൻ കാർഡ്, ഡീമാറ്റ് അക്കൗണ്ട്, അസ്ബ (Application Supported by Blocked Amount) സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് എന്നിവ ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിനായി വേണം. ഒരു ഐപിഒയ്‌ക്ക്‌ അപേക്ഷിക്കുക എന്നത്‌ സമയബന്ധിതമായ നിക്ഷേപമാണ്‌.∙പണം നിങ്ങളുടെ അക്കൗണ്ടിൽ ബ്ലോക്ക് ചെയ്യപ്പെടും, അസ്ബ(ASBA) എന്നാണിത് അറിയപ്പെടുന്നത്. അതായത് ഓഹരി അലോട്ട് ചെയ്താൽ മാത്രമേ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുകയുള്ളു.


Source link

Related Articles

Back to top button