KERALA

‘ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?’ തെറ്റായി പറഞ്ഞ പരിഭാഷകനോട് മോദി, സര്‍ക്കാരിനെ കുറ്റപ്പെടുത്തി BJP


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതില്‍ പിഴവ്. ഇന്ത്യ മുന്നണിയെ സംബന്ധിച്ചുള്ള മോദിയുടെ രാഷ്ട്രീയ പരാമര്‍ശം പരിഭാഷകന് മനസ്സിലായില്ല. അത് തെറ്റായി പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.’എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, നിങ്ങള്‍ ഇൻഡി മുന്നണിയിലെ നെടുംതൂണാണ്. ശശി തരൂര്‍ ഇവിടെയിരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തും.’- നരേന്ദ്ര മോദിയുടെ വാക്കുകളിങ്ങനെ. എന്നാല്‍ പരിഭാഷകന്‍ അത് തെറ്റായാണ് പറഞ്ഞത്. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മോദി പറഞ്ഞതെന്ന തരത്തിലാണ് പരിഭാഷപ്പെടുത്തിയത്.


Source link

Related Articles

Back to top button