ഓഹരി വിപണി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുമോ ? ഇനിയും വിൽപ്പന തുടരുമോ?

കോവിഡിനു ശേഷമുണ്ടായ ബുള്‍ തരംഗത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ നിഫ്റ്റി മൂന്നിരട്ടിയിലേറെ കുതിച്ചു. 2025 തുടക്കത്തില്‍ വിപണിക്ക് വലിയ വെല്ലുവിളികളുണ്ട്. എന്നാല്‍ ശക്തമായ തിരുത്തലുകള്‍ തടയാന്‍ കെല്‍പുള്ള ചില അനുകൂല ഘടകങ്ങളും വിപണിയിലുണ്ട്. ഡോളറും യുഎസ് ബോണ്ട് യീല്‍ഡും ഭീഷണികള്‍യുഎസ് വിപണിയിലെ ബുള്‍ കുതിപ്പിനെത്തുടര്‍ന്ന് വികസിത, വികസ്വര വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിലെ കറന്‍സി മൂല്യം യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇടിവു നേരിട്ടു. കറന്‍സിയുടെ മൂല്യത്തിലുള്ള ഇടിവ് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മൂലധനം പുറത്തേക്കൊഴുകാനിടയാക്കി.വിദേശ നിക്ഷേപകര്‍ക്ക് ഇരട്ട സ്വഭാവം2024ല്‍ വിദേശ നിക്ഷേപകരുടെ വ്യാപാരത്തില്‍ ഇരട്ട സ്വഭാവം പ്രകടമാണ്. എക്‌സ്‌ചേഞ്ചുകള്‍ മുഖേന അവര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റു. എന്നാല്‍ പ്രാഥമിക വിപണിയില്‍ അവര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങി. 2024ല്‍ വിദേശ നിക്ഷേപകര്‍ 121,210 കോടി രൂപയുടെ ഓഹരികളാണ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിറ്റത്.
Source link