WORLD

ഓർബിറ്റിങ്ങും ബ്രെഡ്ക്രംബിങ്ങും! ജെൻ–സിയുടെ ഡേറ്റിങ് രീതികൾ കേട്ട് കണ്ണുതള്ളി മില്ലനിയൽസ്


മനുഷ്യബന്ധങ്ങൾ, വികാര പ്രകടനം, ജീവിതശൈലി തുടങ്ങിയവയിലെ പൊതു രീതികൾ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ് ജെൻ-സി കുട്ടികൾ. മുൻതലമുറയ്ക്ക് ഒട്ടുംപരിചിതമല്ലാത്ത പദപ്രയോഗങ്ങളും ഡേറ്റിങ് രീതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് കാലാനുസൃതമായി ഡേറ്റിങ് പ്രവണതകളെ പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണവർ. ജീവിതശൈലിയിലെ മാറ്റങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയുമെല്ലാം ബന്ധങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഗോസ്റ്റിങ്, സോഫ്റ്റ് ലോഞ്ചിങ്, സിറ്റുവേഷൻഷിപ്പ് തുടങ്ങിയ വാക്കുകൾ അതിന് ഉദാഹരണങ്ങളാണ്.അവ കേൾക്കുമ്പോൾ കൗതുകം തോന്നുങ്കിലും ചിലതിന്റെയൊക്കെ അർഥം അറിയുമ്പോൾ അമ്പരന്നു പോകാറുണ്ട് പഴയ തലമുറ. പുതുമയും കൗതുകവുമുള്ള പേരുകളിൽ ജെൻ-സി ഒളിപ്പിച്ചു വച്ചിരിക്കുന്നത് വളരെ സങ്കീർണമായ അർഥങ്ങളാണ്. ഓർബിറ്റിങ്ങും ബ്രെഡ്ക്രംബിങ്ങും! ജെൻ–സിയുടെ ഡേറ്റിങ് രീതികൾ കേട്ട് കണ്ണുതള്ളി മില്ലനിയൽസിനു ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ജെൻ-സി ചിന്തിച്ചു കൂട്ടുന്നതും പ്രവർത്തിച്ചു കാണിച്ചു തരുന്നതും. അത്തരം ചില ജെൻ-സി ഡേറ്റിങ് ട്രെൻഡുകളെ പരിചയപ്പെടാം.


Source link

Related Articles

Back to top button