KERALA
തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു; പരിഭ്രാന്തി, ആളുകളെ ഒഴിപ്പിച്ചു

തൃശ്ശൂര്‍: സ്വരാജ് റൗണ്ടില്‍ കനത്ത മഴയ്ക്കിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അപകടാവസ്ഥയിലായിരുന്ന കെട്ടിടം ഒരുവര്‍ഷമായിട്ടും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ കെട്ടിടത്തിന്റെ ഗ്ലാസ് പാനല്‍ അടര്‍ന്നുവീണ് ഫുട്പാപാത്തിലൂടെ നടന്നുപോയിരുന്ന യാത്രക്കാരന് പരിക്കേറ്റിരുന്നു. സ്വരാജ് റൗണ്ടില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത് എന്നാണ് വിവരം. ഇന്നലെ തൃശൂരിൽ അതിശക്തമായി മഴ പെയ്തിരുന്നു. കുറേനാളുകളായി കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നിരവധി പരാതികളുണ്ടായിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്കിയിരുന്നതുമാണ്.
Source link