WORLD

ആ നിയമം വരുന്നു; കൈവശം 'കൺഫേം' ടിക്കറ്റ് ഉള്ളവർക്ക് മാത്രം റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം


റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ തയാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. ഇന്ത്യൻ റെയിൽവേയാണ് ഈ പുതിയ മാറ്റവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം ഈ നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്. മഹാനഗരങ്ങളിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ എത്രയും പെട്ടെന്നു തന്നെ ഈ പുതിയ നിയന്ത്രണം നിലവിൽ വരും.തുടക്കത്തിൽ രാജ്യത്തെ തിരക്കുള്ള 60 റെയിൽവേ സ്റ്റേഷനുകളിൽ ആയിരിക്കും ഇത് പ്രാബല്യത്തിൽ വരിക. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, കൊൽക്കത്തയിലെ ഹൗറ സ്റ്റേഷൻ, ചെന്നൈയിലെ ചെന്നൈ സെൻട്രൽ സ്റ്റേഷൻ, ബംഗളൂരുവിലെ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളാണ് അവയിൽ ചിലത്.


Source link

Related Articles

Back to top button