WORLD

‘കഞ്ചാവ് കൊണ്ടുവന്നത് മൂന്നാം വർഷ വിദ്യാർഥിക്കു വേണ്ടി’: ബുക്ക് ചെയ്യുന്നവർക്ക് ഡിസ്കൗണ്ട്; പോളിയിലെ കഞ്ചാവ് കേസിൽ വീണ്ടും ട്വിസ്റ്റ്


കൊച്ചി∙ കളമശേരി ഗവ.പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. കഞ്ചാവ് കൊണ്ടുവന്നതു മൂന്നാം വർഷ വിദ്യാർഥിയായ മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നു പിടിയിലായ പൂർവ വിദ്യാർഥികൾ വെളിപ്പെടുത്തി. കൊല്ലം സ്വദേശിയായ ഈ വിദ്യാർഥിയെ തേടി പൊലീസ് എത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണു വിവരം. തങ്ങൾ കഞ്ചാവ് കൊണ്ടുവന്നതു സീനിയർ വിദ്യാർഥിയായ കൊല്ലംകാരൻ പറഞ്ഞിട്ടാണെന്നാണു പൂർവവിദ്യാർഥികളായ ആഷിഖ്, ഷാലിഖ് എന്നിവർ കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കഞ്ചാവ് വാങ്ങിയതിന്റെ പണം അയച്ചിരിക്കുന്നതും ഇയാളാണ്. തനിക്ക് കഞ്ചാവ് നൽകിയത് ആഷിഖ് ആണെന്ന് 2 കിലോ കഞ്ചാവുമായി അറസ്റ്റിലായ എം.ആകാശ് നേരത്തേ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവയിൽ നിന്ന് ആഷിഖ് പിടിയിലാകുന്നത്. ആഷിഖിനൊപ്പം ഷാലിഖും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരിൽനിന്ന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ മറ്റു തെളിവുകൾ കൂടി പരിശോധിച്ചു മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഒളിവിലുള്ള കൊല്ലം സ്വദേശിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.


Source link

Related Articles

Back to top button