KERALA
കഞ്ചാവ് ബീഡി വലിച്ചശേഷം ബസ് ഓടിക്കും, അമിതവേഗത; ചേര്‍ത്തലയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍

ചേര്‍ത്തല: ചേര്‍ത്തലയില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. മാരാരിക്കുളം സ്വദേശിയായ ‘ജപ്പാന്‍’ എന്ന് വിളിപ്പേരുള്ള അലക്‌സാണ് അറസ്റ്റിലായത്. ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എക്‌സൈസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. അലക്‌സ് സ്ഥിരമായി കഞ്ചാവ് ബീഡി വലിച്ചശേഷമാണ് ബസ് ഓടിക്കുന്നതെന്ന് ചില യാത്രക്കാരാണ് എക്‌സൈസിന് വിവരം നല്‍കിയത്. പലപ്പോഴും അമിതവേഗതയിലാണ് അലക്‌സ് ബസ് ഓടിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും നാളുകളായി അലക്‌സ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
Source link