KERALA

കടുത്ത ക്ഷീണവും ഛർദിയും; ഈ പ്രശ്നങ്ങളെ അവ​ഗണിക്കരുത്, വൃക്കരോ​ഗത്തിന്റെ ലക്ഷണങ്ങളാകാം


നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. ഒരു വൃക്കയ്ക്ക് തകരാർ സംഭവിച്ചാലും പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരില്ല. അടുത്ത വൃക്ക സാധാരണ പ്രവർത്തനം തുടരുകയാണ് ചെയ്യുന്നത്. പെട്ടെന്നുണ്ടാകുന്ന ഒന്നായതിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം പഴയതുപോലെ വീണ്ടെടുക്കാനും ഇന്ന് വിദ​ഗ്ധ ചികിത്സയിലൂടെ സാധിക്കും. അതിനാൽ, രോ​ഗത്തിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയേണ്ടതും അനിവാര്യമാണ്. 1. ക്ഷീണവും ബലഹീനതയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തിൽ വിഷാംശമുള്ള വസ്തുക്കളുടെ ശേഖരണത്തിന് കാരണമാകും. ഇതോടെ, രോ​ഗിക്ക് കടുത്ത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. കൂടാതെ, വൃക്കരോ​ഗം വിളർച്ചയ്ക്ക് കൂടെ കാരണമാകുന്നതോടെ ഇതും രോ​ഗിയെ ക്ഷീണിപ്പിക്കുന്നു.


Source link

Related Articles

Back to top button