KERALA

കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും; കണ്ണിനെ അവ​ഗണിച്ചാൽ അന്ധത വരെ ബാധിച്ചേക്കാം, മുന്നറിയിപ്പ്


ആഗോള താപനില ഉയരുന്ന സാഹചര്യത്തിൽ പലപ്പോഴും നാം അവ​ഗണിച്ചേക്കാവുന്ന ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ. 2024-ൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. തീവ്രമായ കാലാവസ്ഥ വ്യതിയാനം നമ്മുടെ കണ്ണിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. 40 ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ കണ്ണിന്റെ ആരോ​ഗ്യം വഷളാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണിന്റെ സ്വയംപ്രതിരോധ സംവിധാനത്തെ ചൂട് ബാധിക്കും. കൂടാതെ, വർദ്ധിച്ചുവരുന്ന താപനിലയും ക്രമരഹിതമായ കാലാവസ്ഥയും പല നേത്രരോഗങ്ങളുടെയും വ്യാപനം വർധിപ്പിക്കുന്നു. ചെങ്കണ്ണ്, കോർണിയയിൽ വീക്കം, ഡ്രൈ ഐ തുടങ്ങിയ രോ​ഗാവസ്ഥകൾ കൂടുതൽ സാധാരണമാകുന്നു. ഇതിനെല്ലാം പുറമെ പല നേത്രരോഗങ്ങളുടെയും വ്യാപനം വർധിക്കാനും സാധ്യതയുണ്ട്.


Source link

Related Articles

Back to top button