കടുപ്പിച്ച് ഇറാനും ഇസ്രയേലും; എണ്ണ ‘കത്തുന്നു’, സ്വർണം ഇടിഞ്ഞു, ജപ്പാനിൽ പ്രതിസന്ധി, പ്രതികൂലഘടകങ്ങളെ ‘തകർത്ത്’ ഉയരാൻ ‘ഇന്ത്യ’

ഒറ്റവർഷം കൊണ്ട് അരിവില കൂടിയത് 102 ശതമാനം. പണപ്പെരുപ്പം കത്തിക്കയറിയത് രണ്ടുവർഷത്തെ ഉയരമായ 3.7 ശതമാനത്തിലേക്ക്. ജിഡിപി വളർച്ച മൈനസ് 0.2 ശതമാനത്തിലേക്കും കൂപ്പുകുത്തി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ ജപ്പാൻ വിലക്കയറ്റത്തിലും ജിഡിപിയുടെ തകർച്ചയിലും വലയുന്നു.അതേസമയം, യുഎസുമായുള്ള വ്യാപാരത്തർക്കങ്ങൾക്ക് ‘താൽകാലിക’ അയവുവന്നതോടെ ചൈന അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. മുഖ്യ പലിശനിരക്ക് 3 ശതമാനത്തിലും 5-വർഷ നിരക്ക് 3.5 ശതമാനത്തിലുമാണ് ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിലനിർത്തിയത്. എണ്ണയും സ്വർണവുംഇറാൻ-ഇസ്രയേൽ സംഘർഷം, യുദ്ധത്തിൽ യുഎസും ഇടപെടാനുള്ള സാധ്യത എന്നിവയുടെ പശ്ചാത്തലത്തിൽ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലായി എന്നത് ആശങ്കയാണ്. ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 0.3 ശതമാനവും എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.2% വീതവും താഴ്ന്നു. ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ജാപ്പനീസ് നിക്കേയ് 0.08% നഷ്ടം നേരിട്ടു. ഷാങ്ഹായ്, ഹോങ്കോങ് വിപണികൾ 0.58% വരെ ഉയർന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.58% ഇടിഞ്ഞു.
Source link