അൻവറിന് വഴങ്ങില്ല; ഷൗക്കത്ത് തന്നെ സ്ഥാനാർഥിയായേക്കും, കൊച്ചിയിൽ നിർണായകയോഗം, പ്രഖ്യാപനം ഉടൻ

കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കേ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലിലാണ് യോഗം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെ നേരത്തേ ഹോട്ടലിലെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ എതിർപ്പുകളെ മറികടന്ന് ആര്യാടൻ ഷൗക്കത്ത് തന്നെ സ്ഥാനാർഥിയാവാനാണ് സാധ്യത. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുമെന്നാണ് വിവരം. നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന് ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അൻവർ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശ്ശേരിയിൽ നിർണായക യോഗം ചെർന്നത്.
Source link