KERALA

കണ്ടെയ്‌നറുകളിൽ ഒന്ന് ആലപ്പുഴ തീരത്തും; ഭിത്തിയിലിടിച്ച് പൊട്ടിപ്പൊളിഞ്ഞു, സാധനങ്ങൾ ഒഴുകി നടക്കുന്നു


കൊച്ചിയിൽ മറിഞ്ഞ കപ്പലിലെ കണ്ടെയ്‌നറുകളിൽ ഒന്ന് ആലപ്പുഴ ആറാട്ടുപുഴ തീരത്തടിഞ്ഞു. തറയിൽക്കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്‌നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നർ പിന്നീട് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. കണ്ടയ്നറിന് ഉള്ളിലുണ്ടായിരുന്ന പഞ്ഞികണക്കെയുള്ള സാധനങ്ങൾ കടലിൽ ഒഴുകി നടക്കുകയാണ്. രണ്ട് കണ്ടെയ്‌നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബോക്‌സിനു മുകളിൽ സോഫി ടെക്‌സ് എന്നാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. നൂറുകണക്കിന് നാട്ടുകാരാണ് കാഴ്ച കാണാൻ എത്തിയത്. പോലീസ് സംഘമെത്തി ആൾക്കാരെ നിയന്ത്രിച്ചു.


Source link

Related Articles

Back to top button