WORLD

രണ്ടു ധ്രുവങ്ങളിലായിരുന്നവർ ഒരുമിച്ചു, ‘രോ–കോ’ സഖ്യം ഇവിടെത്തന്നെയുണ്ടാകും; തുടരും, ഇന്ത്യൻ ബ്രൊമാൻസ്!


‘‘ഭായ്, ഞാൻ ഇപ്പോൾ റിട്ടയർ ചെയ്യുന്നൊന്നുമില്ല. പക്ഷേ ഇവർ പലരും അതിനാണ് കാത്തിരിക്കുന്നത്..’’– ദുബായിൽ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിനു പിന്നാലെ നി‍ർണായകമായ ആ ‘പ്രഖ്യാപനം’ ഉണ്ടാവുമോ എന്നു കാത്ത് മാധ്യമപ്രവർത്തകർ ചുറ്റുംകൂടിയപ്പോൾ വിരാട് കോലിയെ ചേർത്തുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. കഴിഞ്ഞ വർ‍ഷം ട്വന്റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആ ഫോർമാറ്റിൽ നിന്ന് ഒരുമിച്ചു വിരമിച്ചവരാണ് രോഹിത്തും കോലിയും. എന്നാൽ ചാംപ്യൻസ് ട്രോഫി വിജയത്തിനുശേഷം സ്റ്റംപും കയ്യിലെടുത്ത് നൃത്തച്ചുവടുകൾ വച്ച ഇരുവരും ആരാധകർക്കു നൽകിയ സന്ദേശം ഇങ്ങനെ: ഞങ്ങളിവിടെത്തന്നെയുണ്ടാകും! പ്രായവും കാലവും പാകപ്പെടുത്തിയതാണ് വിരാട് കോലിയും രോഹിത് ശർമയും തമ്മിൽ ഇന്നുള്ള ബന്ധം. ഏറക്കുറെ ഒരേകാലത്ത് ടീമിലെത്തി, കളിയെക്കാൾ വളർന്ന രണ്ടുപേർ കരിയറിലെ ഒരുഘട്ടത്തിൽ രണ്ടു ധ്രുവങ്ങളിലായിരുന്നു. ടീമിനെപ്പോലും ഇരുചേരികളിൽ തളച്ചിടാൻ പോന്ന ആ ഈഗോയെല്ലാം ഇന്ന് അലിഞ്ഞില്ലാതായിരിക്കുന്നു. ‘കരിയറിൽ ഇനി ഏറെ കാലം ബാക്കിയില്ല, ഒരുമിച്ചു നിന്നാൽ പലതും നേടാം’– ഈ തോന്നലാകാം ഇരുവരെയും മുൻപില്ലാത്ത വിധം ഒന്നിപ്പിക്കുന്നത്. പരസ്പര ബഹുമാനവും ആദരവുമെല്ലാം ആ ബന്ധത്തിനു മനോഹാരിത പകരുന്നു. ഈ കൊടുക്കൽ വാങ്ങലുകൾ ഇരുവരുടെയും കരിയറിനും ടീമിനും ഗുണം ചെയ്തതാണ് ഈ ചാംപ്യൻസ് ട്രോഫിയിലും കണ്ടത്. 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button