KERALA

‘കണ്ണാടി പോലും നോക്കാൻ തോന്നുന്നില്ല’; എന്താണ് കരൺ ജോഹറിനെ ബാധിച്ച ബോഡി ഡിസ്മോർഫിയ?


ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. ഇപ്പോഴിതാ, തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം. സ്വന്തം ശരീരം തന്റെ പ്രതിച്ഛായയെ എങ്ങിനെ ബാധിക്കുന്നുവെന്ന് ഓർത്ത് ആശങ്കയുണ്ടായിരുന്നു. സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ച് ഓർത്ത് ആശങ്കാകുലനായിരുന്നുവെന്നും രാജ് ഷമനി അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെ കരൺ പറഞ്ഞു.താൻ ബോഡി ഡിസ്മോർഫിയയാൽ ബുദ്ധിമുട്ടുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു. കണ്ണാടിയിൽ പോലും നോക്കാൻ തോന്നാത്ത അവസ്ഥയാണ്. വസ്ത്രമില്ലാതെ നിൽക്കുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button