WORLD

‘ഗുണ്ടകൾ നിനക്ക് പ്രൊട്ടക്‌ഷൻ തരാൻ നിൽക്കുന്നെന്ന് പറഞ്ഞ് ഭീഷണി, പലയിടത്തുനിന്നു സിപിഎം പ്രവർത്തകർ വിളിക്കുന്നു; സ്ഥലംമാറ്റം വേണം’


പത്തനംതിട്ട ∙ സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അറിയാതെയാണ് എം.വി.സഞ്ജുവിനെ ഫോണിൽ വിളിച്ചതെന്നും ശബ്ദരേഖ പുറത്തായതിനു പിന്നാലെ പേടിയുണ്ടെന്നും നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്. ഇനി നാരങ്ങാനത്ത് ജോലി ചെയ്യാനാവില്ലെന്നും മാനസികനില അതിന് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയെന്നും ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു. വീടിന്റെ നികുതിക്കുടിശിക അടച്ചു തീർക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാതിരുന്നതു കൊണ്ടാണ് എം.വി.സഞ്ജുവിനെ നേരിട്ടു വിളിച്ചത്. ഇനി അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ജോസഫ് പറഞ്ഞു.പല തവണ വിളിച്ചിട്ടും നികുതി അടച്ചില്ല, നിയമനടപടി സ്വീകരിക്കും ‘‘സഞ്ജുവിന്റെ വീടിന് ഒറ്റത്തവണ റവന്യു നികുതി അടയ്ക്കാനാവശ്യപ്പെട്ട് 3 വർഷം മുൻപാണ് നോട്ടിസ് നൽകിയത്. 4 ഗഡുക്കളായി 9360 രൂപ അടയ്ക്കാനുള്ള സൗകര്യവും ഏർപ്പാടാക്കി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നികുതി അടയ്ക്കാൻ അദ്ദേഹം തയാറായില്ല. 20 ദിവസം മുൻപാണ് ഞാൻ നാരങ്ങാനത്തേക്കു സ്ഥലം മാറി വന്നത്. മാർച്ച് ആയതിനാൽ മുടങ്ങിയ അടവുകൾ തിരിച്ചടപ്പിക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് സഞ്ജുവിനെ ബന്ധപ്പെട്ടത്. വില്ലേജ് ഓഫിസിലെ മറ്റു ജീവനക്കാരാണ് ആദ്യം അദ്ദേഹത്തെ വിളിച്ചത്. എന്നാൽ നാളെ അടയ്ക്കാമെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.


Source link

Related Articles

Back to top button