KERALA

‘എല്ലും തോലുമാണല്ലോ, പോയി തടിക്ക്‌’;കരിയറിന്റെ തുടക്കത്തിൽ ക്രൂരമായ ട്രോളുകൾക്ക് ഇരയായെന്ന് മാളവിക


മലയാളത്തിലുൾപ്പെടെ പുതിയ സിനിമകളുമായി തിരക്കിലാണ് നടി മാളവിക മോഹനൻ. തെന്നിന്ത്യൻ സിനിമകളിൽ നടിമാരെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് മാളവിക ഒരു അഭിമുഖത്തിൽ സംസാരിച്ചത് വാർത്തയാവുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അവർ ഹോർട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശരീരവടിവുകളുള്ള നടിമാരെയാണ് അവിടെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. കരിയറിന്റെ തുടക്കത്തിൽ ക്രൂരമായ ട്രോളുകൾക്ക് ഇരയായെന്നും അവർ അഭിപ്രായപ്പെട്ടു.വയർ ക്യാമറയിൽ പകർത്തുന്നതിന് വലിയ പ്രാധാന്യം കാണിക്കുന്നത് തനിക്ക് തികച്ചും പുതിയൊരു കാര്യമായി തോന്നിയെന്ന് മാളവിക പറഞ്ഞു. താൻ മുംബൈയിൽ വളർന്നതുകൊണ്ട് ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ, ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാം. വയറിനോടുള്ള ഭ്രമം വളരെ യാഥാർത്ഥ്യമായ ഒന്നാണെന്നും അവർ വ്യക്തമാക്കി.


Source link

Related Articles

Back to top button