തകർത്തടിച്ച് രാഹുൽ, ആർസിബി വീണു; അപരാജിതകുതിപ്പ് തുടർന്ന് ഡൽഹി ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ …

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. ആറുവിക്കറ്റിനാണ് ആർസിബിയെ തകർത്തത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 164 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡൽഹി മറികടന്നു. കെ.എൽ.രാഹുൽ അർധസെഞ്ചുറിയുമായി(93)തിളങ്ങി. ഈ ഐപിഎൽ സീസണിലെ അപരാജിതരായ ഏക ടീമാണ് ഡൽഹി. കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഡൽഹി നിലവിൽ രണ്ടാമതാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി തുടക്കത്തിൽ തന്നെ പതറി. ടീമിന് 10 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഫാഫ് ഡുപ്ലെസിസ്(2), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്(7) എന്നിവര്‍ നിരാശപ്പെടുത്തി. അഭിഷേക് പോറലും(7) മടങ്ങിയതോടെ ടീം 30-3 എന്ന നിലയിലായി. എന്നാല്‍ കെ.എല്‍ രാഹുല്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവന്നു.
Source link