KERALA
‘കന്നഡ കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’; വിവാദ പ്രസ്താവനയിൽ ഗായകൻ സോനു നിഗമിനെതിരെ കേസ്

ബെംഗളൂരു: സംഗീതപരിപാടിക്കിടെ നടത്തിയ വിവാദപ്രസ്താവനയിൽ പ്രശസ്തഗായകൻ സോനു നിഗമിന്റെ പേരിൽ ബെംഗളൂരു ആവലഹള്ളി പോലീസ് കേസെടുത്തു. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെയാണ് സോനു നിഗം വിവാദ പ്രസ്താവന നടത്തിയത്.സോനുവിനോട് വിദ്യാർഥികൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടിരുന്നു. ‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. കന്നഡ വികാരത്തെ സോനു പഹൽഗാമുമായി താരതമ്യപ്പെടുത്തിയെന്ന് ആരോപണമുയർന്നു.
Source link