INDIA

കമ്പനിയുടെ പണം സ്വന്തം പോക്കറ്റിലേക്ക്; കൈയോടെ പിടിച്ച് സെബി, 90% കൂപ്പുകുത്തി ഓഹരി, ആ ‘ജെൻസോൾ’ തട്ടിപ്പ് ഇങ്ങനെ


കഴിഞ്ഞവർഷം ജൂൺ 24ന് ഓഹരിവില റെക്കോർഡ് ഉയരമായ 1,124.90 രൂപയിൽ. പിന്നാലെ വെറും 10 മാസത്തിനിടെ ഓഹരിവില നിലംപൊത്തിയത് 116 രൂപയിലേക്ക്; 90 ശതമാനം വീഴ്ച. വിപണിമൂല്യത്തിൽ മാഞ്ഞുപോയത് 83 ശതമാനം. 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ ഇന്നും വ്യാപാരം. ഒരു തട്ടിപ്പുവരുത്തിവച്ച വിന! ഇലട്രിക് വാഹനരംഗത്തും ഹരിതോർജ മേഖലയിലും പ്രവർത്തിക്കുന്ന ജെൻസോൾ എൻജിനിയറിങ് (Gensol Engineering) എന്ന കമ്പനിയുടെ പ്രൊമോട്ടർമാരാണ് വ്യാജരേഖകൾ ഉൾപ്പെടെ ചമച്ച് തട്ടിപ്പുനടത്തി കുടുങ്ങിയത്. പ്രൊമോട്ടർമാരായ അൻമോൽ സിങ് ജഗ്ഗി (Anmol Singh Jaggi), സഹോദരൻ പുനീത് സിങ് ജഗ്ഗി (Puneet Singh Jaggi) എന്നിവരെയാണ് സെബി (SEBI) കൈയോടെ പിടിച്ചത്. ഇവരെ കമ്പനിയുടെ മാനേജ്മെന്റ് പദവികൾ വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഇതോടെ ഓഹരികൾ ഇന്നും കൂപ്പുകുത്തി. ജഗ്ഗി സഹോദരന്മാർക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നേരിട്ടോ പരോക്ഷമായോ ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയില്ല.975 കോടി രൂപയാണ് ഐആർഇഡിഎ, പിഎഫ്സി എന്നിവയിൽ നിന്ന് ഇവർ വായ്പ എടുത്തത്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെന്നാണ് ബോധിപ്പിച്ചിരുന്നതും. എന്നാൽ, വായ്പാത്തുകയിൽ‌ ഒരുഭാഗം മാത്രമേ ഇതിന് ജഗ്ഗി സഹോദരന്മാർ വിനിയോഗിച്ചുള്ളൂ. ഏതാണ്ട് 200 കോടിയോളം രൂപ കാർ ഡീലർഷിപ്പുകൾ വഴി വകമാറ്റിയ പ്രൊമോട്ടർമാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ആഡംബര ഫ്ലാറ്റുകളും മറ്റും വാങ്ങാനാണ് തിരിമറി നടത്തിയ പണം ഉപയോഗിച്ചത്. ഈ തുക കമ്പനിയുടെ കണക്കുബുക്കിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതോടെ, ഫലത്തിൽ അത് ഓഹരി ഉടമകളുടെ നഷ്ടവുമായി മാറി. നിക്ഷേപകർ എന്തു ചെയ്യണം?


Source link

Related Articles

Back to top button