KERALA

ബെെക്കിന്റെ എൻജിൻ, സെെക്കിളിന്റെ ചക്രം; ആക്രിസാധനങ്ങൾവെച്ച് ആദിത്യന്റെ സ്വന്തം ‘മോട്ടോർ സെെക്കിൾ’


അമ്പലവയല്‍: അവധിക്കാലം ചുമ്മാ കളിച്ചുനടക്കാനുള്ളതല്ലെന്നാണ് ആദിത്യന്റെപക്ഷം. ആക്രിസാധനങ്ങള്‍ക്കൊണ്ട് ഒരു മോട്ടോര്‍ സൈക്കിള്‍ സ്വന്തമായി നിര്‍മിച്ചാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചത്. കുഞ്ഞുന്നാള്‍മുതല്‍ അച്ഛന്റെ ആശാരിപ്പണിയേക്കാള്‍ ആദിത്യനിഷ്ടം മുത്തച്ഛന്റെ മെക്കാനിക്ക് ജോലിയായിരുന്നു. വാഹനങ്ങളോട് വലിയ ഇഷ്ടവും. അവധിക്കാലം മുത്തച്ഛനോടൊപ്പമാണ് ചെലവഴിച്ചിരുന്നത്. മകന്റെ കഴിവിനെ മാതാപിതാക്കള്‍ കണ്ടില്ലെന്നുനടിച്ചില്ല. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ അവനെ ടെക്നിക്കല്‍ സ്‌കൂളില്‍ ചേര്‍ത്തു. മുത്തച്ഛന്റെ പ്രാക്ടിക്കല്‍ ക്ലാസിനൊപ്പം സ്‌കൂളിലെ തിയറി ക്ലാസുകൂടിയായതോടെ ആത്മവിശ്വാസമേറി. അങ്ങനെ ഈ അവധിക്കാലത്ത് അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി.


Source link

Related Articles

Back to top button