കരഞ്ഞാല്‍ കൂടുന്ന രോഗം, കണ്ണാടിയില്‍ നോക്കാന്‍പോലും പേടി; രോഗാവസ്ഥയേക്കുറിച്ച് വീണ മുകുന്ദന്‍

യൂട്യൂബില്‍ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയയായ അവതാരകയാണ് വീണാ മുകുന്ദന്‍. അടുത്തിടെ ‘ആപ് കൈസേ ഹോ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും വീണ ചുവടുവെച്ചിരുന്നു. ഇതിനിടെ കണ്ണ് വീര്‍ത്ത് തടിച്ച തരത്തിലുള്ള വീണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തേ പറഞ്ഞ ചിത്രത്തിന്റെ പ്രൊമോഷന് വലിയ സണ്‍ഗ്ലാസ് ധരിച്ചാണ് വീണ പങ്കെടുത്തത്. പതിവിനു വിപരീതമായി വീണയെ കണ്ട ആരാധകര്‍ പുതിയ ഗെറ്റപ്പിനു പിന്നിലെ കാരണം അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ താന്‍ കടന്നുപോയ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വീണ.കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് സംഭവിക്കുന്ന അണുബാധമൂലമുണ്ടാകുന്ന ഐലിഡ് എഡിമയെന്ന അവസ്ഥയായിരുന്നു തനിക്കെന്ന് സ്വന്തം യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ച വീഡിയോയില്‍ വീണ വ്യക്തമാക്കി.
Source link