‘കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന വില്ലന്‍’; ആരാണ് ‘തുടരും’ ചിത്രത്തിലെ സിഐ ജോര്‍ജ് സാര്‍

ഇറങ്ങിയ ആദ്യദിവസം മുതല്‍തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ചിത്രത്തിന് ലഭിക്കുന്നത്. തങ്ങള്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ തിരിച്ചുകിട്ടിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ഗംഭീരപ്രകടനമാണ് എങ്ങും ചര്‍ച്ചാവിഷയം. അതേസമയം, മോഹന്‍ലാലിനോളം തന്നെ പ്രേക്ഷകര്‍ മറ്റൊരു കഥാപാത്രത്തിന്റെ പ്രകടനവും ചര്‍ച്ചയാക്കുന്നുണ്ട്. ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെയാകെ ‘വെറുപ്പിക്കുന്ന’ വില്ലനെ, സിഐ ജോര്‍ജ് മാത്തനെ.ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമായ പ്രകാശ് വര്‍മയാണ് വില്ലന്‍വേഷം മനോഹരമാക്കിയിരിക്കുന്നത്. നടനായി പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ ‘നിര്‍വാണ’യുടെ സ്ഥാപകനായ പ്രകാശ് വര്‍മ, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്.
Source link