ASTROLOGY

കര്‍ക്കിടകത്തിലെ മുപ്പട്ട് വെള്ളി നാളെ, ഈ കര്‍മം ചെയ്താല്‍ മഹാഭാഗ്യം


കര്‍ക്കിടക മാസത്തില്‍ ഒരു പ്രത്യേക കര്‍മം ചെയ്യുന്നത് ഏറെ ഭാഗ്യവും ധനലാഭവും കൊണ്ടുവരുന്നു. ഇതെക്കുറിച്ചറിയാം. (ഫോട്ടോസ്- Vijaya Karnataka) കര്‍ക്കിടകമാസം ഹൈന്ദവരെ സംബന്ധിടത്തോളം ആധ്യാത്മിക മാസം കൂടിയാണ്. നാളെ അതായത് ജൂലായ് 18ന് കര്‍ക്കിടകത്തിലെ മുപ്പട്ട് വെള്ളിയാണ്. മഹാലക്ഷ്മിയുടെ അനുഗ്രഹം വരുന്ന ദിവസമാണ് ഇത്. ഈ ദിവസം നാം ചെയ്യുന്ന ഒരു കര്‍മം കൊണ്ട് മഹാഭാഗ്യം വരുമെന്ന് ജ്യോതിഷം പറയുന്നു. ഒരു രൂപാ നാണയം കൊണ്ടാണ് ഇത് ചെയ്യേണ്ടത്. എല്ലാവര്‍ക്കും ചെയ്യാവുന്ന ഒന്നാണിത്. ഇത് തൃസന്ധ്യാസമത്താണ് ചെയ്യേണ്ടത്. 6.13നും 6.43നും ഇടയില്‍ വിളക്കു വച്ച് ഇത് ചെയ്യുന്നതാണ് ഏററവും നല്ലത്. വിളക്കു കത്തിച്ച ശേഷം. താമരപ്പൂ മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിലോ വിളക്കിന് മുന്നിലോ വയ്ക്കുന്നത് നല്ലതാണ്. താമരപ്പൂവെങ്കില്‍ കൂടുതല്‍ നല്ലത്. ഇതില്ലെങ്കില്‍ തുളസിയോ മുല്ലപ്പൂവോ പനിനീര്‍പ്പൂവോ വയ്ക്കുന്നത് ്‌നല്ലത്. മഹാലക്ഷ്മീചിത്രമില്ലെങ്കില്‍ ഏതെങ്കിലും ദേവീചിത്രമായാലും മതി. മധുരനിവേദ്യങ്ങള്‍ ഉണ്ടെങ്കില്‍ നല്ലതാണ്. ശര്‍ക്കര അടയോ ഉരുണ്ട ശര്‍ക്കരയോ പായസമോ ഇതല്ലെങ്കില്‍ പാലില്‍ പഴം നുറുക്കി അല്‍പം പഞ്ചസാരയിട്ടതോ ദേവിയ്ക്ക് നിവേദ്യമായി ഭഗവതിയ്ക്ക് മുന്നില്‍ വയ്ക്കുക. പറ്റുമെങ്കില്‍ നെയ് വിളക്ക് വയ്ക്കാം. ഒന്ന് തുളസിത്തറയിലും വയ്ക്കാം. തുളസിത്തറയില്‍ വച്ചാലും ഏറെ ഗുണമാണ്. വിളക്ക് കൊളുത്തുന്ന സമയത്ത് ഓം ശ്രീം ഹ്രീം ശ്രീം കമലേ, കമലാലയേ പ്രസീദ പ്രസീദ ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മിയേ നമഹ എന്ന മന്ത്രം കൂടി ഭക്തിയോടെ ചൊല്ലുക. വീട് ഇരുണ്ടു കിടക്കരുത്. വീട്ടില്‍ പ്രകാശം നിറയണം. ഇതിന് ശേഷം ഒരു രൂപാ നാണയം കത്തിച്ചു വച്ച നിലവിളക്കിനെ ഉഴിഞ്ഞ് തലയ്ക്കു മീതേ ഉഴിയണം. ആ സമയത്ത് ഓം ഗം ശ്രീം സര്‍വസിദ്ധി പ്രധായെ ശ്രീ സം നമഹ എന്ന മന്ത്രം കൂടി ചൊല്ലണം. ഇത് ദേവിയേയും ഗണേശനേയും തൃപ്തിപ്പെടുത്താനുള്ള മന്ത്രോച്ചാരണമാണ്. ഈ നാണം മൂന്ന് തവണ തലയ്ക്കുഴിഞ്ഞ് ഈ നാണയം അലമാരയിലോ പേഴ്‌സിലോ വയ്ക്കണം. ഇത് സ്ഥിരം അവിടെ വയ്ക്കുക. മററ് നാണയങ്ങള്‍ക്കൊപ്പം പോകാതിരിയ്ക്കാന്‍ ഇതിനെ ഒരു തുണിയിലോ പേപ്പറിലോ പൊതിഞ്ഞു വയ്ക്കുക. ഈ നാണയം കഴുകിയെടുത്ത ശേഷം വേണം, ഈ കര്‍മം ചെയ്യാന്‍. ആദ്യം വിളക്കില്‍ മൂന്നുവട്ടം ഉഴിഞ്ഞ ശേഷം തലയ്ക്കുഴിയുക. വിളക്കു വയ്ക്കുന്ന സമയത്ത് വീടിന്റെ പ്രധാന വാതില്‍ തുറന്നിടണം. ഇതിലൂടെയാണ് ലക്ഷ്മീദേവി വരുന്നതെന്നാണ് വിശ്വാസം. ഈ നിലവിളക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ഒരു മണിക്കൂര്‍ നേരമെങ്കിലും കത്തിച്ചു വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഈ സമയത്ത് ലളിതാസഹസ്ര നാമമോ മറ്റോ ചൊല്ലുകയോ വീട്ടില്‍ ഉറക്കെ വയ്ക്കുകയോ ചെയ്യാം. ഇതേറെ ഐശ്വര്യം നല്‍കുന്നു.രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക


Source link

Related Articles

Back to top button