KERALA

കറിയുടെ രുചി കുറയാതെ എരിവ് കുറയ്ക്കണോ?; മുളകിട്ടുതന്നെ സാധിക്കുമെന്ന് കണ്ടെത്തല്‍


എരിവ് കൂടിയതുകാരണം ഇഷ്ടപ്പെട്ട കറി കഴിക്കാനാകാതെ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ടോ നിങ്ങള്‍? കറിയുടെ രുചി ഒട്ടും കുറയാതെ എരിവ് കുറയ്ക്കാന്‍ ഒരുവഴിയുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? അധികം വൈകാതെ അങ്ങനെയൊരു വഴി തെളിഞ്ഞുവരുമെന്ന് പറയുകയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍. എരിവുതരുന്ന മുളകുകളില്‍ത്തന്നെ എരിവില്ലാതാക്കാനുള്ള വഴിയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് അവര്‍ പറയുന്നത്. കാപ്‌സൈസിനോയിഡുകള്‍ എന്ന സംയുക്തങ്ങളില്‍ നിന്നാണ് മുളകിന് എരിവ് ലഭിക്കുന്നത്. ചില മുളകില്‍ കൂടിയ അളവില്‍ ഈ സംയുക്തങ്ങ ളുണ്ടെങ്കിലും വിചാരിക്കുന്നത്ര എരിവുണ്ടാകാറില്ല. ഇതിനു കാരണം തേടിയപ്പോഴാണ് മുളകുകള്‍ക്കുള്ളില്‍ത്തന്നെ എരിവിനെ പ്രതിരോധിക്കുന്ന ‘ആന്റി സ്‌പൈസ്’ സംയുക്തങ്ങളുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയത്.


Source link

Related Articles

Back to top button