യാത്രകൾക്ക് ഇനി അതിമധുരം; ‘പോസ്റ്റ് ചെയ്യൂ, പണം നേടൂ’, ട്രാവൽജീൻ ആണ് താരം

യാത്രകൾ നടത്തുകയും അതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകയും ചെയ്യുന്നത് നമ്മൾ ശീലമാക്കി കഴിഞ്ഞു. ഇനിയിപ്പോ, ആ ശീലം കൊണ്ടു കൈനിറയെ പണവും കിട്ടിയാലോ? അതിശയിക്കേണ്ട! ‘യാത്ര നടത്തൂ, പോസ്റ്റ് ചെയ്യൂ, പണം നേടൂ’ എന്നുപറഞ്ഞുകൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ പുതുപുത്തൻ സംരംഭം പുതുതരംഗമാകാനൊരുങ്ങുകയാണ്. ആർ.എസ്. അച്യുത്, ജി.വി. സാവിത്രി, വിഗ്നേഷ് പ്രസാദ്, സച്ചിൻ ദിനേശ് എന്നിവർ സ്ഥാപിച്ച ‘ട്രാവൽജീൻ’ ആണ് താരം.സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും ലക്ഷങ്ങളുടെ മൂലധനവും സ്വന്തമാക്കിയിരിക്കുകയാണ് ട്രാവൽജീൻ. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-2 ഇവിടെ കാണാം.
Source link