കല്യാണംമുടക്കികളുടെ കഥ പറയുന്ന ‘വത്സലാ ക്ലബ്ബ്’; ചിത്രീകരണം പൂർത്തിയായി

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസകരമായി പറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി എസ്. ആണ് നിർമ്മിക്കുന്നത്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കായും അൽപ്പം ഫാന്റസിയിലൂടെയുമാണ് ചിത്രത്തിൻ്റെ അവതരണം. വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, ഷാബു പ്രൗദിൻ, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺപോൾ, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം, അനീഷ്, ഗൗതം ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ, ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Source link