KERALA
കല്ല്യാണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ കുഞ്ഞതിഥി; വീട്ടിലെ പുതിയ അംഗമാണോയെന്ന് പ്രിയദര്‍ശനോട് ആരാധകര്‍

ഏപ്രില്‍ അഞ്ചിനായിരുന്നു നടി കല്ല്യാണി പ്രിയദര്‍ശന്റെ ജന്മദിനം. കല്ല്യാണിക്ക് ആശംസ നേര്‍ന്ന് അച്ഛനും സംവിധായകനുമായ പ്രിയദര്‍ശന്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്. ‘കല്ല്യാണിയുടെ പിറന്നാള്‍ ആഘോഷത്തില്‍നിന്ന് ഒരു നിമിഷം’ എന്ന കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കുടുംബചിത്രത്തില്‍ പുതിയ ഒരു അംഗത്തെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചോക്ലേറ്റ് കേക്കിന് മുന്നിലിരിക്കുന്ന കല്ല്യാണിക്കൊപ്പം സഹോദരന്‍ സിദ്ധാര്‍ഥിനേയും ഭാര്യ മെര്‍ലിനേയും ചിത്രത്തില്‍ കാണാം. സിദ്ധാര്‍ഥിന്റെ കൈയില്‍ ഒരു കുഞ്ഞിനേയും കാണാം. സിദ്ധാര്‍ഥിന്റേയും മെര്‍ലിമന്റേയും മകളാണിത്.
Source link