WORLD

സൂരജ് വധക്കേസിലും മാറ്റമില്ലാതെ സിപിഎം നിലപാട്; പ്രതികളെ സഹായിക്കും


കണ്ണൂർ∙ സിപിഎം വിട്ടു ബിജെപിയിൽ ചേർന്ന വിരോധത്തിൽ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ (32) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പാർട്ടിക്കാരായ പ്രതികൾ നിരപരാധികളാണെന്ന വാദവുമായി സിപിഎം. നിരപരാധികളായ അവരെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സിപിഎം സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി.ജയരാജൻ പറഞ്ഞു. സിപിഎം പ്രവർത്തകർക്ക് എതിരായ കേസ് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അവരെ കുറ്റവിമുക്തരാക്കാനുള്ള നടപടി സിപിഎം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ക്രിമിനിൽ കേസുകളിൽപെടുന്നവർക്ക് പാർട്ടി നിയമസഹായം നൽകാറുണ്ടെങ്കിലും അവരുടെ ചെയ്തികളെ പരസ്യമായി ന്യായീകരിക്കുന്ന നിലപാട് ഉണ്ടായിരുന്നില്ല. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടിക്കു ബന്ധമില്ലെന്നു പുറത്തുപറയുന്ന സിപിഎം പ്രതികൾക്ക് നിയമസഹായം നൽകിയത് ചർച്ചയായിരുന്നു. പ്രതികൾക്ക് അടിക്കടി പരോൾ സൗകര്യമൊരുക്കിയതും വിവാദമായി. പെരിയ ഇരട്ടക്കൊലക്കേസിലും പ്രതികൾക്കു സഹായവുമായി സിപിഎമ്മുണ്ട്. കോടതി കുറ്റക്കാരായി കണ്ട പ്രതികളെ, ശിക്ഷ പ്രഖ്യാപിക്കും മുൻപ് പരസ്യമായി പാർട്ടി ഏറ്റെടുത്ത് സംരക്ഷിക്കുന്ന നിലയാണ് സൂരജ് വധക്കേസിൽ ഉണ്ടായിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ.രജീഷിനെ പിന്നീട് സൂരജ് വധക്കേസിലെ പ്രതിപ്പട്ടികയിൽ ചേർത്തതാണെന്ന് പാർട്ടി പറയുന്നു.


Source link

Related Articles

Back to top button