കളിക്കിടെ ഗ്രൗണ്ടിൽ പൊരിഞ്ഞ അടി; ഏറ്റുമുട്ടിയത് ബംഗ്ലാദേശിന്റെയും ദക്ഷിണാഫ്രിക്കയുടെയും യുവതാരങ്ങൾ

ധാക്ക: ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചതുര്‍ദിന എമര്‍ജിങ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ യുവതാരങ്ങളുടെ കയ്യാങ്കളി. ബംഗ്ലാദേശ് താരം റിപ്പോണ്‍ മൊണ്ഡലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്‍ടുലിയും തമ്മിലാണ് കയ്യാങ്കളിയോളമെത്തിയ തര്‍ക്കമുണ്ടായത്. എന്‍ടുലിയെ സിക്സറിന് തൂക്കിയ ശേഷം റിപ്പോണ്‍ അദ്ദേഹത്തെ തുറിച്ചുനോക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പിന്നാലെ റിപ്പോണിന് നേര്‍ക്കെത്തിയ എന്‍ടുലി കടുത്ത വാക്കേറ്റത്തിനൊടുവില്‍ താരത്തെ തള്ളുകയായിരുന്നു. റിപ്പോണും വിട്ടുകൊടുത്തില്ല. ഒരു ഘട്ടത്തില്‍ എന്‍ടുലി, റിപ്പോണിന്റെ ഹെല്‍മറ്റില്‍ ആഞ്ഞടിക്കുകവരെ ചെയ്തു. അമ്പയര്‍മാരില്‍ ഒരാള്‍ ഇടപെട്ടിട്ടും ഇരുവരും തര്‍ക്കവും കയ്യാങ്കളിയും തുടര്‍ന്നു. ഒടുവില്‍ മറ്റ് കളിക്കാര്‍കൂടി എത്തിയാണ് രംഗം ശാന്തമാക്കിയത്.
Source link