KERALA
കളിക്കുന്നതിനിടയിൽ കാറിനുള്ളിൽ കുടുങ്ങി; ആന്ധ്രപ്രദേശിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉദയ്(8), ചാരുമതി(8), ചരിഷ്മ(6), മനസ്വി(6) എന്നിവരാണ് കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. ചാരുമതിയും ചരിഷ്മയും സഹോദരങ്ങളാണ്. വിജയനഗരം കന്റോൺമെന്റിന് കീഴിലുള്ള ദ്വാരപുഡി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടികൾ കളിക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറുകയും വാതിലുകൾ അകത്തുനിന്ന് ലോക്കായതോടെ കുടുങ്ങുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Source link