WORLD

കഴിഞ്ഞ 17 സീസണുകളിലും ആർസിബിക്കൊപ്പം കോലിയുടെ സ്വപ്നം, കന്നിക്കിരീടം; 18–ാം സീസണിലും അതേ ലക്ഷ്യം, ഇത് ഒരു 18കാരന്റെ സ്വപ്നം!


18–ാം വർഷത്തിലേക്കു കടക്കുന്ന പ്രഫഷനൽ ക്രിക്കറ്റ് കരിയറിൽ രണ്ടു തവണ മാത്രമേ വിരാട് കോലിയെന്ന അതികായന്റെ നെഞ്ചുലഞ്ഞിട്ടുള്ളൂ. ആദ്യത്തേത് 2016 ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ പുറത്തായപ്പോൾ. രണ്ടാമത്തേത് അതേ വർഷം ഐപിഎലിൽ ഫൈനലിൽ തോറ്റപ്പോൾ. കഴിഞ്ഞ വർഷം ട്വന്റി20 കിരീടം ഉയർത്തിയതോടെ 2016ലെ ലോകകപ്പ് നഷ്ടം കോലി പലിശ സഹിതം നികത്തി.എന്നാൽ 18–ാം സീസണിലേക്കു കടക്കുന്ന ഐപിഎലിൽ കന്നിക്കിരീടമെന്ന മോഹം 18–ാം നമ്പർ ജഴ്സിക്കാരനായ കോലിക്ക് ഇന്നും ബാക്കിയാണ്. 18 വർഷം നീണ്ട കാത്തിരിപ്പിന് ഈ സീസണിലെങ്കിലും ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോലിയും ബെംഗളൂരു ആരാധകരും.


Source link

Related Articles

Back to top button